ഹനാന് വീട് വെയ്ക്കാൻ പ്രവാസി മലയാളി ഭൂമി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചു

hanan

ജീവിത പ്രാരാബ്ദങ്ങളോട് മല്ലുപിടിച്ചു പതറാതെ മുന്നോട്ടു സഞ്ചരിക്കുന്ന ഹനാന് വീട് വെയ്ക്കാൻ 5 സെന്റ് സ്ഥലം നല്‍കാന്‍ പ്രവാസി മലയാളി സന്നദ്ധത പ്രകടിപ്പിച്ചു. കുവൈറ്റിൽ മലയാളികളുടെ ഇടയിൽ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ജോയി മുണ്ടക്കാടനാണ് ഹനാന് വീട് വയ്ക്കാന്‍ ഭൂമി നൽകാമെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത് . ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് ജോയി മുണ്ടക്കാടന്‍ രമേശ് ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച്‌ പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്.