മീന്‍ വിറ്റ് നടക്കുന്ന ഹനാന്‍ ഇനി അഭ്രപാളികളിലേക്ക്

പ്രാരാബ്ധങ്ങളുടെ പടി കയറിയിക്കൊണ്ടിരിക്കുന്ന ഹനാന്‍ ഇനി അഭ്രപാളികളിലേക്ക് . ഉപജീവന മാര്‍ഗത്തിന് വേണ്ടി മീന്‍ വിറ്റ ഹനാനെ ഇനി ബിഗ് സ്‌ക്രീനില്‍ കാണാം.ഹനാന് മൂന്ന് സിനിമകളില്‍ അവസരം. കുട്ടനാടന്‍ മാര്‍പാപ്പയുടെ നിര്‍മാതാവ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ ഹനാന്‍ കരാറായി.വൈറല്‍ 2019, സൗബിന്‍ താഹിര്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്നി ചിത്രങ്ങളിലേക്കാണ് ഹനാന് അവസരം ലഭിച്ചിരിക്കുന്നത്.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഹനാന് അവസരം കൊടുക്കുമെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച്‌ നേരത്തെ തന്നെ ഹനാന്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്‍സ്യവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്ബാദിക്കുന്നതെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ഹനാനെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍റുകള്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായി.