പാകിസ്ഥാനുമായി അമേരിക്ക ആയുധക്കച്ചവടത്തിന് ഒരുങ്ങുന്നു

pakistan plane

ഇമ്രാന്‍ഖാന്‍ -ട്രംപ് കൂടിക്കാഴ്ചക്ക് പിന്നാലെ, പാകിസ്ഥാന് 12.5 കോടി ഡോളറിന് പടക്കോപ്പുകള്‍ വില്‍ക്കുമെന്ന് അമേരിക്ക. ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ പാകിസ്ഥാന് സൈനികസഹായം നല്‍കില്ലെന്ന അമേരിക്കന്‍ തീരുമാനം നില്‍നില്‍ക്കെയാണ് ഇപ്പോഴത്തെ ആയുധക്കച്ചവടം. സൈനികസഹായനിരോധം നില്‍ക്കുന്നുണ്ടെന്നും എന്നാല്‍ പടക്കോപ്പുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്നും ട്രംപ് ഭരണകൂടം യുഎന്‍ കോണ്‍ഗ്രസിനെ അറിയിച്ചു.

പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങളുടെ പൂര്‍ണസമയ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന പടക്കോപ്പുകളാണ് അമേരിക്ക കൈമാറുന്നത്. പരിപൂര്‍ണ നിരീക്ഷണത്തിനുള്ള സാങ്കേതിക സേവനവും അമേരിക്ക കൈമാറും. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നതും വില്‍പ്പനയുടെ ഭാഗമാണ്‌.