പത്തനംതിട്ടയിലെ ജുവലറിയില്‍ വന്‍ കവര്‍ച്ച

gold

പത്തനംതിട്ടയിലെ ജുവലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. നാല് കിലോ സ്വര്‍ണം മോഷ്ടിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്‌സില്‍ മോഷണം നടന്നത്. കവര്‍ച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലിസ് പറയുന്നു. മോഷണ സംഘത്തിലെ ഒരാള്‍ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ഞായറാഴ്ചയായതിനാല്‍ ജുവലറി അവധിയായിരുന്നെങ്കിലും ഇടപാടുകാരന്‍ എത്തിയിട്ടുണ്ടെന്ന വ്യാജേന ജീവനക്കാരനെ വിളിച്ചുവരുത്തി ജുവലറി തുറക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഓട്ടോയില്‍ കയറിയാണ് സംഘം രക്ഷപെട്ടത്.