അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കള്‍. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയും കുടുംബവുമാണ് പൊമറേനിയന്‍ നായയെ ഏറ്റെടുത്തിരിക്കുന്നത്. വളര്‍ത്തു നായയെ വേണം എന്ന് സജി തന്നോട് ആവശ്യപ്പെടുകയിരുന്നുവെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് വോളണ്ടിയര്‍ ഷമീം അറിയിച്ചു.
വേള്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നായയെ രക്ഷപെടുത്തിയത് ഷമീം ആയിരുന്നു. അയല്‍പക്കത്തെ ഒരു നായയുമായി ‘അവിഹിതബന്ധം’ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പോമറേനിയന്‍ ഇനത്തില്‍പെട്ട നായയെ ഉടമ ഉപേക്ഷിച്ചത്. നായയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഉടമയുടെ കുറിപ്പിലായിരുന്നു ഇക്കാരണത്താലാണ് ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നത്. നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങളും ഒന്നുമില്ല.
അഞ്ച് ദിവസങ്ങള്‍ കൂടുമ്ബോള്‍ കുളിപ്പിക്കും. കുര മാത്രമേയുള്ളു. മൂന്ന് വര്‍ഷങ്ങളായി ആരെയും കടിച്ചിട്ടില്ല. പാല്, ബിസ്ക്കറ്റ്, പച്ച മുട്ട എന്നിവയാണ് പ്രധാനമായം കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് എന്നായിരുന്നു കുറിപ്പ്.