Friday, March 29, 2024
HomeNational"രാ​ജ്യം മു​ഴു​വ​ന്‍ നിങ്ങളോടൊപ്പം" പ്രളയ ദു​രി​ത​ബാ​ധി​ത​രോ​ട് രാ​ഹു​ല്‍ ഗാ​ന്ധി

“രാ​ജ്യം മു​ഴു​വ​ന്‍ നിങ്ങളോടൊപ്പം” പ്രളയ ദു​രി​ത​ബാ​ധി​ത​രോ​ട് രാ​ഹു​ല്‍ ഗാ​ന്ധി

“രാ​ജ്യം മു​ഴു​വ​ന്‍ നിങ്ങളോടൊപ്പം” പ്രളയ ദു​രി​ത​ബാ​ധി​ത​രോ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​ര​ണ​മി​ല്ലെ​ങ്കി​ലും ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള സ​ഹാ​യ​ത്തി​ന് ഒ​രു കു​റ​വു​മു​ണ്ടാ​കി​ല്ലെ​ന്നും രാഹുല്‍ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി വി​ആ​ര്‍ പു​രം ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ക്യാ​ന്പി​ല്‍ ക​ഴി​യു​ന്ന​വ​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ട് കൂ​ടു​ത​ലാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ത​ങ്ങ​ള്‍​ക്കു ക​ഴി​യാ​വു​ന്ന സ​ഹാ​യം എ​ത്തി​ക്കും. ചെ​ളി ക​യ​റി​യ വീ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കാ​നും വീ​ടു​ക​ള്‍ ശു​ചീ​ക​രി​ക്കാ​നും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ടെന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ദു​ര​ന്ത​ത്തോ​ട് രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും വ​ള​രെ അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​പ്ര​ള​യ​ത്തെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ടു​വെ​ന്നു കാ​ണു​ന്ന​തി​ല്‍ നി​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​ഭി​മാ​നം തോ​ന്നു​ന്നു. ഇ​രു​പ​തും മു​പ്പ​തും വ​ര്‍​ഷം​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ സ​ന്പാ​ദ്യ​ങ്ങ​ളും വീ​ടു​ക​ളു​മൊ​ക്കെ ന​ശി​ച്ച​ത് ഏ​റെ വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. പ​ക്ഷേ, നി​ങ്ങ​ള്‍ ഒ​റ്റ​യ്ക്ക​ല്ല, രാ​ജ്യം നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments