ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ എന്ന ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ പാകിസ്താനോ മറ്റേതെങ്കിലും വിദേശരാജ്യത്തിനോ ഏതെങ്കിലും വിധത്തിലുള്ള ഇടപെടലിന് ഒട്ടും ഇടമില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.ഈ സര്‍ക്കാരുമായി തനിക്ക് പല വിഷയങ്ങളിലും വിയോജിപ്പുണ്ട്. എന്നാല്‍ ഇക്കാര്യം താന്‍ വ്യക്തമാകകുകയാണ്. ജമ്മു കശമീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. -രാഹുല്‍ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ കലാപങ്ങള്‍ എല്ലാം പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയുമുള്ളതാണ്. ലോകത്ത് ഭീകരവാദത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്നതും പാകിസ്താനാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടി പാകിസ്താന്‍ യു.എന്നില്‍ പരാതി സമര്‍പ്പിച്ചുവെന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ രാഹുലിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ലെന്നാണ് പാകിസ്താന്‍ ഇതിനോട് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി യഥാര്‍തഥ പ്രശ്നം മനസ്സിലാക്കു്നില്ല. രാഷ്ട്രീയമായ കുഴപ്പമാണ് രാഹുലിന്റെത് പ്രശ്നം. മുത്തച്ഛനെ പോലെ നിലപാട് സ്വീകരിക്കണമെന്നും പാക് മന്ത്രി ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി
RELATED ARTICLES