Thursday, April 25, 2024
HomeKeralaറോമിൽ നിന്ന് ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി

റോമിൽ നിന്ന് ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി

യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച രാവിലെ 7.02ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫാ. ടോം കൂടിക്കാഴ്ച നടത്തി. മന്ത്രി കണ്ണന്താനം, ആർച്ച് ബിഷപ് മാർ ഭരണികുളങ്ങര എന്നിവരും സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു. 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിബിസിഐ സെന്‍ററിൽ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ദിവ്യബലി. രാത്രിയിൽ ഓഖ്‌ല ഡോണ്‍ബോസ്കോ ഭവനിലേക്കു മടങ്ങും.വെള്ളിയാഴ്ച ബംഗളൂരുവിൽ എത്തുന്ന ഫാ. ടോം സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജിൽ കർദിനാൾമാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബർ ഒന്നിനു കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ സന്ദർശിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments