Thursday, March 28, 2024
HomeKerala500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

കോട്ടയത്ത് ട്രെയിനില്‍ എത്തിച്ച 500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. മധ്യപ്രദേശില്‍ നിന്നും ഐലന്‍ഡ് എക്‌സ്പ്രസ് മുഖേന എത്തിച്ച ലഹരി വസ്തുക്കളാണ് ആര്‍പിഎഫിന്റെയും റെയില്‍വേ പൊലീസിന്റെയും സംയുക്ത പരിശോധനയിലൂടെ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് മധ്യപ്രദേശ് സ്വദേശികളായ രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.രാവിലെ 10 മണിയോടെ കോട്ടയത്തെത്തിയ ഐലന്‍ഡ് എക്‌സ്പ്രസില്‍ ആര്‍പിഎഫ് പരിശോധന നടത്തുന്നതിനിടെയാണ് സംശയകരമായി നാല് ബാഗുകളും 2 ചാക്കുകളും കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ മറുപടിയിലെ അവ്യക്തതയെ തുടര്‍ന്ന് ബാഗുകളും ചാക്കുകളും തുറന്ന് പരിശോധിക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി കവറുകളിലായി പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഗുകളും ചാക്കുകളും ഒപ്പം സ്ത്രീയടക്കം രണ്ടു പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ ഇര്‍ഷാദ്, അജിത ബീഗം എന്നിവരാണ് പിടിയിലായത്.500 പായ്ക്കറ്റോളം നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത.് കോട്ടയത്തും, ഏറ്റുമാനൂരുമായി ചില്ലറവില്‍പ്പന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് നിഗമനം. സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള ചില പ്രത്യേക ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തവയില്‍ ഉണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ആര്‍പിഎഫ് എസ്‌ഐ വര്‍ഗ്ഗീസ്, റെയില്‍വെ പൊലീസ് എഎസ്‌ഐ രാജശേഖരന്‍, നാസ്സര്‍, കുര്യന്‍, ദിലീപ്, സിസില്‍, മധു, ഡബ്ല്യു സിപിഒ ദീപ, സിപിഒ സജിമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments