ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് ഡേവിഡ് ജെയിംസ്

dheeraj singh

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ആയിരുന്ന ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ധീരജ് മികച്ച ഗോള്‍ കീപ്പറാണെന്നും എന്നാല്‍ മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ താരത്തിന് ടീമില്‍ അവസരം നേടാനാവു എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ മാതൃകയാക്കണമെന്നും ജെയിംസ് പറഞ്ഞു.ഈ സീസണില്‍ ആണ് ധീരജിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ധീരജിനെ കൂടാതെ മലയാളിയായ സുജിത്തിനെയും നവീന്‍ കുമാറിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയി