Friday, March 29, 2024
HomeKeralaമലയാളത്തിലെ യുവതാരങ്ങള്‍ക്കു പിന്നാലെ നടി മഞ്ജു വാര്യരും ഇന്‍സ്റ്റഗ്രാമില്‍ എത്തി

മലയാളത്തിലെ യുവതാരങ്ങള്‍ക്കു പിന്നാലെ നടി മഞ്ജു വാര്യരും ഇന്‍സ്റ്റഗ്രാമില്‍ എത്തി

മലയാളത്തിലെ യുവതാരങ്ങള്‍ക്കു പിന്നാലെ നടി മഞ്ജു വാര്യരും ഇന്‍സ്റ്റഗ്രാമില്‍ എത്തി. ഫേസ്ബുക്ക്,ട്വിറ്റര്‍ എന്നിവയ്ക്കു പിന്നാലെയാണ് മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമിലും എത്തിയിരിക്കുന്നത്. മഞ്ജു തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.ഇന്‍സ്റ്റഗ്രാമിലേക്കുളള തന്റെ വരവറിയിച്ച്‌ ഒരു ചിത്രം മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍,ടൊവിനോ തോമസ്,പൃഥ്വിരാജ് തുടങ്ങിയവര്‍ ഇതിനു മുന്‍പെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായുളള മലയാളി താരങ്ങളാണ്. കൂട്ടത്തില്‍ ദുല്‍ഖറിനാണ് ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉളളത്.ഇവര്‍ക്കു പുറമെ നടിമാരായ പാര്‍വ്വതി തിരുവോത്ത്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. ഇവര്‍ക്ക് പിന്നാലെയാണ് മഞ്ജു വാര്യരും ഇന്‍സ്റ്റയില്‍ എത്തിയിരിക്കുന്നത്. നിലവില്‍ മഞ്ജുവിന്റെ പേരില്‍ ധാരാളമായി ഫേക്ക് അക്കൗണ്ടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എതാണെന്നുളള കാര്യം വെളിപ്പെടുത്തി മഞ്ജു വാര്യര്‍ എത്തിയിരുന്നത്. തുടക്കത്തില്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സിനെയും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments