ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബ്-പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി വന്‍ ആയുധ ശേഖരം ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്നതിന് തെളിവുകള്‍. പ്രദേശത്തുനിന്ന് കൂടുതല്‍ ഡ്രോണുകള്‍ കണ്ടെത്തി. പാകിസ്ഥാനില്‍ നിന്നും ആയുധം കടത്തിയെന്ന് സംശയിക്കുന്ന ഡ്രോണുകളാണ് കണ്ടെത്തിയിരിക്കുന്നത്.
പഞ്ചാബ് പോലീസ് അമൃത്സറില്‍ നിന്ന് രണ്ട് ഡ്രോണുകള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. അഞ്ച് മുതല്‍ 10 കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ അഠാരിയില്‍ നിന്ന് ഒരു ഡ്രോണ്‍ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയതിനെത്തുടര്‍ന്നുണ്ടായ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ ഡ്രോണ്‍ കണ്ടെത്തിയത്. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ ഈ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം.