Sunday, October 13, 2024
HomeKeralaമരടിലെ നാലുഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെമുതല്‍ ഒഴിപ്പിക്കും

മരടിലെ നാലുഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെമുതല്‍ ഒഴിപ്പിക്കും

സുപ്രിംകോടതി ഉത്തരിനെതുടര്‍ന്ന് പൊളിച്ചുമാറ്റുന്ന മരടിലെ നാലുഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെമുതല്‍ ഒഴിപ്പിക്കും.അടുത്തമാസം നാലുവരെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുക.. 90 ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം. നാളെ ഫ്ലാറ്റ് ഉടമകളോട് ഇക്കാര്യം സംസാരിക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

നഷ്ടപരിഹാരം നല്‍കാനുള്ള ഫ്ലാറ്റ് ടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാളെമുതല്‍ ശേഖരിക്കും. ഒഴിയാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ നല്‍കും. ചില ഫ്ലാറ്റ് ഉടമകള്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് സമിതി. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും നല്‍കേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതിനിടെ ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും കോടതി മരവിപ്പിച്ചു. ഫ്ലാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം നല്‍കണമെന്ന് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. സ്വന്തം ഫണ്ടില്‍ നിന്ന് നല്‍കിയതിന് ശേഷം പിന്നീട് ബില്‍ഡര്‍മാരില്‍ നിന്ന് തുക തിരിച്ചുപിടിക്കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments