ട്വന്റി20 ക്രിക്കറ്റ്; കോഹ്‌ലിക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി

saurav ganguly

ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിൽ സ്പിൻ ബോളർമാരായ കുൽദീപ് യാദവിനെയും യുസ്‍വേന്ദ്ര ചെഹലിനെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. നിലവില്‍ ഇന്ത്യൻ‌ ടീം ഏറെ മികച്ചതാണ്. പക്ഷേ ഈ സ്പിന്നർമാരെ ട്വന്റി20യിൽ ടീമിലേക്കു തിരികെയെത്തിക്കാൻ വിരാട് കോഹ്ലി തയ്യാറാകണം. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇരുവരും കളിക്കേണ്ടതു ടീമിൽ അത്യാവശ്യമാണെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

കുൽദീപിനെയും ചെഹലിനെയും ടീമിൽ ഉൾപ്പെടുത്താതിരുന്നത് താൽക്കാലികം മാത്രമാണെന്നാണ് കരുതുന്നത്. രണ്ട് ഇടംകയ്യൻ സ്പിന്നർമാരെ ടീമിന് ആവശ്യമില്ല. ഫലത്തേക്കാളുപരി ഇന്ത്യൻ ക്യാപ്റ്റൻ സഹതാരങ്ങളെ പൂർണമായും ഉപയോഗിക്കാൻ തയാറാകണമെന്നും സൗരവ് ഗാംഗുലി പറയുകയുണ്ടായി.