Saturday, April 20, 2024
HomeNationalഹിന്ദുസ്ഥാൻ എന്നത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് മോഹൻ ഭഗവത്

ഹിന്ദുസ്ഥാൻ എന്നത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് മോഹൻ ഭഗവത്

ഹിന്ദുസ്ഥാൻ എന്നത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആർ.എസ്.എസ് സർ‍സംഘചാലക് മോഹൻ ഭഗവത്.  ഇൻ‍ഡോറിൽ ആർ.എസ്.എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാൻ എന്നതിന്റെ അർത്ഥം മറ്റുള്ളവരെ പുറന്തള്ളുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു  ജർമ്മനി ജർ‍മ്മൻകാരുടെ രാജ്യമാണ്. ബ്രിട്ടൺ ബ്രിട്ടീഷുകാരുടേതാണ്. അമേരിക്ക അമേരിക്കക്കാരുടേതും. അങ്ങനെ വരുന്പോൾ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ്. അതിനർത്ഥം മറ്റുള്ളവരുടേതല്ല എന്നല്ല− ഭഗവത് പറഞ്ഞു. ഇന്ത്യൻ സംസ്‌കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യൻ പൂർവ്വികരുടെ പിന്തുടർ‍ച്ചക്കാരും ഭാരത മാതാവിന്റെ മക്കളും എല്ലാം ഹിന്ദു എന്ന സംജ്ഞക്കുള്ളിൽ നിന്നുള്ളവരാണെന്നും ഭഗവത് പറഞ്ഞു.

സർ‍ക്കാർ മാത്രം വിചാരിച്ചാൽ‍ വികസനം കൊണ്ടുവരാൻ‍ കഴിയില്ല. അതിന് സമൂഹത്തിൽ കൂടി മാറ്റം വരണം. പണ്ടുകാലത്ത് ജനങ്ങൾ വികസനത്തിനായി ദൈവത്തെയായിരുന്നു സമീപിച്ചിരുന്നത്. എന്നാൽ ഇന്ന് കലിയുഗത്തിൽ സർക്കാരിനേയാണ് വികസനത്തിനായി ആശ്രയിക്കുന്നത്. എന്നാൽ സർക്കാർ മാത്രം വിചാരിച്ചാൽ‍ വികസനം കൊണ്ടുവരാനാകില്ല− അദ്ദേഹം പറഞ്ഞു. അതിന് മാറ്റം ആവശ്യമാണ്. സമൂഹത്തെ അതിനു വേണ്ടി നാം ഒരുക്കിയെടുക്കണം. സമൂഹം സർക്കാരിന്റെ പിതാവാണ്. സർക്കാർ സമൂഹത്തെ സേവിക്കുകയാണ് ചെയ്യുന്നത്. സർക്കാരിന് സമൂഹത്തെ മാറ്റാനാകില്ല. സമൂഹം സ്വയം മാറുക തന്നെ വേണം. സമൂഹം മാറിയാൽ അത് സർക്കാരിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments