ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലണ്ടനില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന യുവതികള്‍. പലപ്പോഴും ഒരു നേരത്തെ വിശപ്പടക്കാനുള്ള കാശ് . കടുത്ത പട്ടിണിയിലാണ് ഈ വിഭാഗം കടന്ന് പോകുന്നതെന്ന് ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ ഇവര്‍ക്കിടയില്‍ പഠനം നടത്തി തയ്യാറാക്കിയ ഡോക്യമെന്ററിയില്‍ വ്യക്തമാക്കുന്നു.കൂടാതെ കടുത്ത അരക്ഷിതാവസ്ഥയാണ് തൊഴില്‍ മേഖലയില്‍ ഇവര്‍ നേരിടുന്ന മറ്റൊരു പ്രശനം. ലിവര്‍പൂളിലെ കുപ്രസിദ്ധമായ ചുവന്ന തെരുവില്‍ കഴിഞ്ഞ മാസമാണ് വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ചവറ്റുകൊട്ടയില്‍ എറിഞ്ഞത്. മറ്റൊരു യുവതിയെ ബേസ് ബോള്‍ കളിക്കുന്ന ബാറ്റ് കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ മര്‍ദ്ദിച്ചു.മര്‍ദനത്തില്‍ യുവതിയുടെ കണ്ണിന് സാരമായി പരിക്ക് പറ്റി. ഉപയോഗത്തിന് ശേഷം പലരും ഇത്തരത്തില്‍ മോശമായാണ് തങ്ങളോട് പെരുമാറുന്നതെന്നും ലൈംഗിക തൊഴിലാളികള്‍ പറയുന്നു. മറ്റൊന്ന് യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മനുഷ്യ കടത്ത് വഴിയും രാഷ്ട്രീയ അരാജകത്വങ്ങള്‍ മൂലവും ഇവിടേക്ക് ഒട്ടനവധി യുവതികള്‍ കടന്ന് വരുന്നതായും അവര്‍ കുറഞ്ഞ വിലയ്ക്ക് ശരീരം വില്‍പ്പനയ്ക്ക് വെക്കുന്നതിനാല്‍ തങ്ങളും അതിന് നിര്‍ബന്ധിക്കപ്പെടുന്നതായും യുവതികള്‍ പറയുന്നു.ലൈംഗിക തൊഴിലാളികള്‍ ലഹരി മരുന്നുകള്‍ക്ക് ഭീകരമാം വിധം അടിമകള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലണ്ടനില്‍ വേശ്യാവൃത്തി
RELATED ARTICLES