Thursday, April 25, 2024
HomeKeralaമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന്-കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന്-കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് കേസ് വൈകിപ്പിക്കുന്നത്. എം​എ​ല്‍​എ പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​രാ​ന്‍ താ​ല്പ​ര്യം ഉ​ണ്ടോ​യെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. കേസില്‍ 291 പേരുവിവരങ്ങളാണ് സുരേന്ദ്രന്‍ കോടതിക്ക് നല്‍കിയത്. ഇതില്‍ 178 സാക്ഷികളെ വിസ്തരിച്ചു. ഇനി 67 പേരെ വിസ്തരിക്കാനുണ്ട്. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ബ്ദു​ള്‍ റ​സാ​ഖ് 89 വോ​ട്ടു​ക​ള്‍​ക്കാ​ണു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​നെ തോ​ല്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും നാ​ട്ടി​ല്‍ ഇ​ല്ലാ​ത്ത​വ​രു​ടെ​യും മ​രി​ച്ചു പോ​യ​വ​രു​ടെ​യും വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments