Friday, March 29, 2024
HomeNationalനവ സമൂഹ സൃഷ്ടിക്കായി മാര്‍ത്തോമാ സഭയുടെ ഭവന നിര്‍മ്മാണ പദ്ധതി

നവ സമൂഹ സൃഷ്ടിക്കായി മാര്‍ത്തോമാ സഭയുടെ ഭവന നിര്‍മ്മാണ പദ്ധതി

കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരും, ഭഗികമായി നഷ്ടപ്പെട്ടവരുമായ ധാരാളം പേര്‍ സമൂഹത്തില്‍ ഉണ്ട് എന്ന വസ്തുത തിരിച്ചറിഞ്ഞ് ഒരു പുതിയ കേരളത്തിന്റെ നവ സമൂഹ സൃഷ്ടിക്കായ മലങ്കര മാര്‍ത്തോംാ സുറിയാനി സഭ ഭവന നിര്‍മാണ പദ്ധതിക്ക് രൂപം കൊടുക്കുമെന്ന് സഭയുടെ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ ഡോ ജോസഫ് മാര്‍ത്തോമാ മെത്രാ പോലീത്താ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തവര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നതെന്നും, അതിനുള്ള വിശദമായ പഠനവും എസ്ര്‌റിമേറ്റും തയ്യാറാക്കി കൊണ്ടിരിക്കയാണെന്നും തിരുമേനി പറഞ്ഞു. 5 സെന്റ് സ്ഥലത്ത് 500 ചതുരശ്ര അടിയില്‍ 7.5 ലക്ഷം രൂപയോളം ചിലവ് വരുന്ന വീടുകളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് നഷ്ടം കണക്കാക്കി 2,3,4 ലക്ഷം രൂപവരെ നല്‍കുന്നതിനും, നാല് ലക്ഷത്തില്‍ കൂടുതല്‍ ചെലവാകുമെങ്കില്‍ പുതിയ വീടുകള്‍ വെച്ചുനല്‍കും. മഹത്തായ ഈ യതനത്തില്‍ പങ്കുചേരുവാന്‍ താല്‍പര്യമുള്ളവര്‍ ഒരേക്കര്‍ സ്ഥലമോ അരയേക്കര്‍ സ്ഥലമോ നല്‍കിയാല്‍ പത്ത്, ഇരുപത് വീടുകളുള്ള കോളണികള്‍ സ്ഥാപിക്കുന്നതിനും സഹായകരമാകും എന്നും തിരുമേനി പറഞ്ഞു.

മാര്‍ത്തോമാ സഭയുടെ നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം വീടുകളുടെ ശിലാസ്ഥാപനം നടത്തുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും മാര്‍ത്തോമാ സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക സ്‌തോത്ര കാഴ്ച നടത്തിയിരുന്നു. വിദേശങ്ങളില്‍ കഴിയുന്ന സഭാംഗങ്ങള്‍ കേരളത്തിലുള്ള അവരുടെ ഭൂസ്വത്ത് ഈ പ്രത്യേക ആവശ്യത്തിനായി സംഭാവന നല്‍കുന്നത് ദൗത്യ നിര്‍വ്വഹണത്തിന് കൂടുതല്‍ പ്രയോജനകരമാണ്. സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനും, ആവശ്യങ്ങള്‍ അറിഞ്ഞ് അവരെ സഹായിക്കുന്നതിനും സഭ ഏറ്റെടുത്തിരിക്കുന്ന മഹത്തായ ഉദ്യമത്തില്‍ ഇടവക വികാരിമാരുടേയും, ചുമതലക്കാരുടേയും ഇടവകാംഗങ്ങളുടേയും ആത്മാര്‍ത്ഥമായ ജാഗ്രതാ സഹകരണം ഉണ്ടാകുമെന്ന് മെത്രാ പോലീത്താ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments