ഡല്‍ഹിയില്‍ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. സ്വകാര്യ ടാക്‌സി സ്ഥാപനത്തിലെ ഡ്രൈവര്‍ രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
കര്‍കര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി ജഡ്ജി ടാക്‌സിയില്‍ കയറി. എന്നാല്‍ രാജീവ് ദേശീയപാത 24 ഹപൂര്‍ ഭാഗത്തേക്ക് വാഹനം ഓടിക്കുകയുമായിരുന്നു. തെറ്റായ ദിശയില്‍ വാഹനം പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.