Monday, November 11, 2024
HomeKeralaസഭ്യേതര വാക്കുകള്‍ ഉപയോഗിക്കുന്ന പോലീസുകാർ സന്നിധാനത്ത്

സഭ്യേതര വാക്കുകള്‍ ഉപയോഗിക്കുന്ന പോലീസുകാർ സന്നിധാനത്ത്

സന്നിധാനത്തും മാളികപ്പുറം ഫ്‌ളൈ ഓവറിലും ക്ഷേത്ര മര്യാദകള്‍ പാലിക്കാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ പരാതിയേറുന്നു. തിരുനടയിലും ഫ്‌ളൈ ഓവറിലും ജോലി ചെയ്യുന്ന ചിലപോലീസുകാരെക്കുറിച്ചാണ്‌ പരാതി ഉയരുന്നത്‌.
കഠിന വ്രതമെടുത്ത്‌ എത്തുന്ന ഭക്‌തര്‍ക്ക്‌ ഒരു നോക്ക്‌ ദര്‍ശനത്തിനു പോലുമുള്ള സമയം നല്‍കാതെ പിടിച്ചു തള്ളുകയും വലിച്ചു നീക്കുകയും ചെയ്യുന്നതായാണ്‌ പരാതികള്‍ ഏറെയും.  ഈ ബലപ്രയോഗത്തില്‍ കുട്ടികളും പ്രായമേറിയവരുമായ നിരവധി തീര്‍ഥാടകര്‍ക്ക്‌ നിസാര പരുക്കുകളും ഏല്‍ക്കാറുണ്ട്‌. മുന്‍ കാലങ്ങളിലെ അപേക്ഷിച്ച്‌ സ്വാമി, അയ്യപ്പ എന്നി അഭിസംബോധനകള്‍ക്ക്‌ പകരം സഭ്യേതര വാക്കുകള്‍ ഉപയോഗിക്കുന്ന ചില പോലീസുകാരും സന്നിധാനത്തുണ്ട്‌.
സന്നിധാനത്തും മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറിലും ജോലി ചെയ്യുന്ന പോലീസുകാര്‍ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ട്‌.  എന്നാല്‍ നിര്‍ദേശം മറികടന്ന്‌ ഫ്‌ളൈ ഓവറിലെ ചില പോലീസുകാര്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നുണ്ട്‌. ഒരു വിഭാഗം പോലീസുകാരില്‍ നിന്നും ഭക്‌തര്‍ക്ക്‌ നേരെയുണ്ടാവുന്ന മോശം പെരുമാറ്റം സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചതായും ഇക്കാര്യം ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments