Friday, April 19, 2024
HomeCrimeട്രെയിനിൽ കടത്തുകയായിരുന്ന മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളുമായി ഒരാൾ പോലീസ് പിടിയിൽ

ട്രെയിനിൽ കടത്തുകയായിരുന്ന മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളുമായി ഒരാൾ പോലീസ് പിടിയിൽ

ട്രെയിനിൽ 50 മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളുമായി ഒരാളെ റെയില്‍വെ പോലീസ് പിടികൂടി . അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചൈനയിലേക്ക് കടത്തുകയായിരുന്ന മനുഷ്യ അസ്ഥികൂടങ്ങളാണ് റെയിൽവേ പോലീസ് ട്രെയിനിൽ നിന്ന് കണ്ടെടുത്തത്. ബാലിയ-സീല്‍ദ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രചെയ്തിരുന്ന സഞ്ജയ് പ്രസാദിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. ബിഹാറിലെ സരണ്‍ ജില്ലയില്‍ ചപ്ര റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.

ട്രെയിൻ ബിഹാറിലെ സരണ്‍ ജില്ലയിലെത്തിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സംശയകരമായ നിലയില്‍ ചാക്കുകള്‍ കണ്ടെത്തിയത്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ഇയാളില്‍ നിന്ന് പോലീസിന് ലഭിച്ചച്ചിരിക്കുന്നത്. അസ്ഥികൂടങ്ങൾ ഭൂട്ടാൻ വഴി ചൈനയിയലേക്കു കടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. നേപ്പാൾ ഭൂട്ടാൻ എന്നെ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

മനുഷ്യ മൃതദേഹങ്ങള്‍ കടത്തുന്ന സംഘത്തെ കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഏറെ കാലമായി ഇത്തരത്തിൽ അസ്ഥികൂടുകള്‍ കടത്തുന്നുവെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. അതിനിടെ, ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് അസ്ഥികൂടങ്ങള്‍ കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇതിനു മുൻപ് 2009ലും 2004ലും ബിഹാറില്‍ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009ല്‍ ബസ് യാത്രക്കാരനില്‍നിന്ന് 67 അസ്ഥികൂടങ്ങളും 2004-ല്‍ ഗയയില്‍നിന്ന് ആയിരത്തോളം അസ്ഥികൂടങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്.

ബിഹാറിലെ സരണ്‍ ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോൾ റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് സംശകരമായ നിലയില്‍ ചാക്കുകള്‍ കണ്ടെത്തിയത്. തുറന്നുപരിശോധിച്ചപ്പോള്‍ മനുഷ്യരുടെ എല്ലുകളും തലയോട്ടികളുമായിരുന്നു.ഛാപ്ര റെയില്‍വെ സ്‌റ്റേഷനില്‍ തീവണ്ടി ഏറെ പിടിച്ചിടേണ്ടി വന്നു. ഉത്തര്‍ പ്രദേശിലെ ബാലിയയില്‍ നിന്നാണ് അസ്ഥികള്‍ തീവണ്ടിയില്‍ കയറ്റിയത്.ഇയാളുടെ മൊബൈല്‍ ഫോണിലെ നമ്പറുകളും അവസാനം വിളിച്ച കോളുകളും പോലീസ് പരിശോധിച്ചു. ചിലത് വിദേശ നമ്പറുകളാണ്. വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നേപ്പാളിലെയും ഭൂട്ടാനിലെയും നോട്ടുകളും ഒട്ടേറെ എടിഎം കാര്‍ഡുകളും രണ്ട് തിരിച്ചറിയല്‍ രേഖകളും സിം കാര്‍ഡുകളും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട് .

നേപ്പാളിലെ മൊബൈല്‍ നമ്പറുകളാണ് ഇയാളുടെ മൊബൈലില്‍ കൂടുതലുമുള്ളതെന്ന് ഡിവൈഎസ്പി മുഹമ്മദ് തന്‍വീറിൽ നിന്നും സിറ്റിന്യൂസിനു ലഭ്യമായിരുന്ന വിവരം.വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ പഹര്‍പൂരിലെയും പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയിലെയും തിരിച്ചറിയല്‍ കാര്‍ഡുകളാണ് പരാതിയിൽ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത്. ചൈനയില്‍ മെഡിക്കല്‍ കോളജുകളില്‍ അസ്ഥികൂടങ്ങള്‍ എത്തിച്ചാല്‍ വന്‍ തുക ലാഭം കിട്ടുമെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് പ്രതിയെന്ന് പോലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments