Saturday, December 14, 2024
HomeKeralaപന്തളത്തു അയ്യപ്പൻറെ പേരിൽ വ്യാജ പ്രസാദ കച്ചവടം? ദേവസ്വം കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി

പന്തളത്തു അയ്യപ്പൻറെ പേരിൽ വ്യാജ പ്രസാദ കച്ചവടം? ദേവസ്വം കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി

അയ്യപ്പൻറെ പേരിൽ വ്യാജ പ്രസാദ കച്ചവടം പന്തളത്തു പൊടി പൊടിക്കുന്നുവെന്ന് വാർത്ത. ഇതിനെതിരെ ദേവസ്വം ബോർഡ് ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു. പന്തളത്ത് സ്വകാര്യ വ്യക്തി അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ അപ്പവും അരവണയും വില്‍ക്കുന്നതിന് എതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ നല്‍കുന്നത് യഥാര്‍ത്ഥ പ്രസാദം അല്ലെന്നും ഭക്തര്‍ വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്നും ദേവസ്വം കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും ആചാരങ്ങളുടെ ലംഘനവുമാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വ്യക്തമാക്കി. ഭക്തജനങ്ങള്‍ ഈ വസ്തുത തിരിച്ചറിയണമെന്നും വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ദേവസ്വം കമ്മീഷണര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അതിവിശിഷ്ടമായ വഴിപാടുകളാണ് അപ്പം, അരവണ എന്നിവ. പ്രസ്തുത വഴിപാടുകളുടെ വിതരണ കൗണ്ടറുകള്‍ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി യഥേഷ്ട്രം പ്രവര്‍ത്തിക്കുന്നുണ്ട്.

അപ്പം ഒരു പായ്ക്കറ്റ് 35 രൂപ,അരവണ ഒരു ടിന്‍ 80 രൂപ എന്ന രീതിയില്‍ അയ്യപ്പഭക്തര്‍ അപ്പവും അരവണയും പ്രസാദങ്ങള്‍ സന്നിധാനത്ത് നിന്ന് വാങ്ങിയാണ് മടങ്ങുന്നത്.കൂടാതെ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ്‌അപ്പവും അരവണയും ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്.

എന്നാല്‍ പന്തളത്ത് ഒരു സ്വകാര്യ വ്യക്തി അപ്പം ,അരവണ തയ്യാറാക്കി ശബരിമല അയ്യപ്പന്റെ പ്രസാദമാണെന്ന് പ്രചരിപ്പിച്ച്‌ വ്യാപാരം നടത്തി വരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ അവര്‍ വില്‍പ്പന നടത്തുന്ന അപ്പത്തിനും അരവണയ്ക്കും വിലയും വളരെ കുറവാണെന്നും പന്തളത്തെ വ്യാപാരി പരസ്യം ചെയ്യുകയാണ്.

പന്തളം കൊട്ടാരം അയ്യപ്പ നിര്‍വ്വാഹക സംഘം അരവണയും അപ്പവും നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായും, ഇത് വിറ്റ് കിട്ടുന്ന കാശ് സുപ്രീം കോടതിയില്‍ ആചാര സംരക്ഷണത്തിന് നല്‍കിയ കേസിലേക്കായുള്ള ചെലവിന് ഉപയോഗിക്കുമെന്നുമുള്ള തരത്തില്‍ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പത്രക്കുറിപ്പൂലൂടെ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ അറിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം അരവണയോ,അപ്പമോ നിര്‍മ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ലെന്നും തങ്ങളുടെ പേരില്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments