Wednesday, April 24, 2024
HomeNationalഹനുമാന്‍ ആദിവാസി ദളിതനായിരുന്നു; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

ഹനുമാന്‍ ആദിവാസി ദളിതനായിരുന്നു; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഹനുമാന്‍ ആദിവാസി ദളിതനായിരുന്നെന്നാണ് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. അതുകൊണ്ട് ഹനുമാന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് വോട്ടു ചെയ്യണമെന്നാണ് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹനുമാന്‍ ആദിവാസിയായിരുന്നു. വനത്തില്‍ അദ്ദേഹം ഒറ്റപ്പെട്ടായിരുന്നു താമസിച്ചിരുന്നത്. വടക്കു മുതല്‍ തെക്കു വരെയും കിഴക്കു മുതല്‍ പടിഞ്ഞാറുവരെയും ജനങ്ങളെ ഒന്നിപ്പിക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. രാമന്റെ ഈ ആഗ്രഹമായിരുന്നു ഹനുമാന്റെ ലക്ഷ്യം. ആ ആഗ്രഹം സാധ്യമാകുന്നതുവരെ വിശ്രമമരുത്. എല്ലാ രാമഭക്തരും ദളിതരും ബിജെപിക്ക് തന്നെ വോട്ട് ചെയ്യണം. കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നവര്‍ രാവണ ഭക്തരാണെന്നും അദ്ദേഹം പരാമര്‍ശം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments