Friday, April 19, 2024
HomeKeralaഗജ ചുഴലിക്കാറ്റ്;തമിഴ്‌നാടിനെ തള്ളിക്കളയാതെ കേരളം,10 കോടി രൂപ നൽകും

ഗജ ചുഴലിക്കാറ്റ്;തമിഴ്‌നാടിനെ തള്ളിക്കളയാതെ കേരളം,10 കോടി രൂപ നൽകും

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാടിനെ തള്ളിക്കളയാതെ കേരളം. ഗജ ദുരന്തം വിതച്ച തമിഴ്‌നാടിനു കൈത്താങ്ങായി 10 കോടി രൂപ നല്‍കാന്‍ ഇന്ന് (ബുധനാഴ്ച്ച) കൂടിയ മന്ത്രിസഭായോഗം തീരുമാനിച്ചു.  ഗജ ചുഴലിക്കാറ്റില്‍ നാശ നഷ്ടങ്ങളുണ്ടായ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലേക്ക് കേരളത്തിൽ നിന്നും കെഎസ് ഇ ബി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായം നൽകിയിരുന്നു.

കെഎസ്ഇബിയും ജീവനക്കാരും ഗജ വീശിയ തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍ സൗജന്യമായി സേവനങ്ങള്‍ നല്കിയെന്നത് കേരളത്തിന് അഭിമാനിക്കാൻ വക നൽകിയിരുന്നു. പുതുക്കോട്ടയിലും നാഗപട്ടണത്തും ഗജ നാശം വിതച്ചതിന് തൊട്ടു പിന്നാലെ കെഎസ്ഇബി ജീവനക്കാരെ അയച്ചിരുന്നു .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്‌ മേഖലയില്‍ നിന്നുള്ളവരെയാണ് കേരളം സഹായത്തിനായി അയച്ചത്.

നേരത്തെ മഹാപ്രളയത്തില്‍ പെട്ട കേരളത്തെ കൈത്താങ്ങായി തമിഴ്‌നാട് സര്‍ക്കാരും തമിഴ് ജനതയും രംഗത്തുവന്നിരുന്നു. തമിഴ്‌നാടിനു വേണ്ടി സഹായമഭ്യര്‍ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ കത്തെഴുതിയിരുന്നു രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും ഗജയുടെ മുൻപിൽ തളർന്നു പോയ തമിഴ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കമല്‍ ഹാസന്‍ പിണറായി വിജയന് എഴുതിയ കത്തില്‍ കോറിയിട്ട വാചകങ്ങൾ …. തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്. ജനജീവിതം ദുസ്സഹമായി. കാര്‍ഷികവിളകള്‍ തകര്‍ന്നു. മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. ഇത് സാധാരണക്കാരായ കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ജീവിതം തകര്‍ത്തിരിക്കുകയാണ്. അതിനാല്‍ മനുഷ്യത്വത്തിലൂന്നി സഹായിക്കണം….

കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തമിഴ്നാട് ദുരന്ത നിവാരണ അതോറിട്ടിയുമായി ചർച്ച നടന്നിരുന്നു . ചർച്ചയെത്തുടർന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിട്ടികളും ചേർന്ന് ടാർപ്പോളിൻ,​ മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങൾ എന്നിവ തമിഴ്‍നാട്ടിലെ തിരുവാരുർ നാഗപട്ടണം എന്നീ ജില്ലകളിലേക്ക് രണ്ടുദിവസങ്ങളിലായി എത്തിക്കുമെന്നാണ് സിറ്റിന്യൂസിനു ലഭിച്ച വിവരം. ഒരർത്ഥത്തിൽ പ്രത്യുപകാരമെന്നും പറയാം. പ്രളയ ദുരന്തത്തിൽ മുങ്ങി താണ കേരള ജനതയെ സഹായിക്കാൻ തമിഴ് ജനത സഹായ ഹസ്തം നീട്ടിയിരുന്നു.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments