രാജ്മോഹന്‍ ഉണ്ണിത്താനു നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം.

കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന്പങ്കെടുക്കാൻ രാവിലെ പതിനൊന്നരയോടെയാണ് കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് എത്തിയപ്പോഴായിരുന്നു ഉണ്ണിത്താനെ നേരെ കൈയ്യേറ്റ ശ്രമം. ഒരു വിഭാഗം അദ്ദേഹത്തിൻറെ കാറിന്റെ ചില്ല് തകർത്തു ഡിസിസി ഓഫീസിന് മുന്നിൽ വച്ചു കൈയ്യേറ്റവും ചീമുട്ടയേറും നടത്തി. ഡി.സി.സി ആസ്ഥാനത്തുണ്ടായിരുന്ന മറ്റൊരുവിഭാഗം പാർട്ടി പ്രവർത്തകരാണ് ഉണ്ണിത്താനെ രക്ഷിച്ച് ഓഫീസിനകത്തേക്ക് കൊണ്ടുപോയത്. തിരുവനന്തപുരത്തുവച്ചു 2004ൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞ സംഭവത്തോട് സാമ്യമുള്ള സംഭവമാണ് കൊല്ലത്തു നടന്നത്‌.

കെ. മുരളീധരനെ പരസ്യമായി വിമർശിച്ച തനിക്കെതിരെ ആക്രമണം നടത്തിയതിനു പിന്നിൽ കെ.മുരളീധരനാണെന്ന് ഉണ്ണിത്താൻ ആരോപിച്ചു . തൻ്റെ മരണം ഉറപ്പായിക്കഴിഞ്ഞെന്നും ഗുണ്ടകളെ അയച്ചത് മുരളീധരനാണെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു. എന്നാൽ അക്രമണത്തെ മുരളി അപലപിച്ചു.