Tuesday, April 23, 2024
HomeNationalമുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി ബില്‍

മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി ബില്‍

മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന മുസ്‌ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ചരിത്ര പരമെന്നായിരുന്നു ബില്‍ അവതരിപ്പിച്ചുകൊണ്ട് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. മുസ്‌ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ബില്ലിന്റെ അവതരണത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും, ഭരണഘടനയുടെ 14, 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എതിര്‍പ്പ് ശബ്ദവോട്ടോടെ ലോക്സഭ തള്ളി. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ മുസ്‌ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments