Thursday, March 28, 2024
HomeNationalതാ​ൻ അ​യ​യ്ക്കു​ന്ന ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മറുപടിയില്ലെന്ന് പരാതിയുമായി മോദി

താ​ൻ അ​യ​യ്ക്കു​ന്ന ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മറുപടിയില്ലെന്ന് പരാതിയുമായി മോദി

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ന​ള​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ “അ​തി​ഭീ​ക​ര’ പ​രാ​തി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ൻ അ​യ​യ്ക്കു​ന്ന ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ആ​രും മ​റു​പ​ടി അ​യ​യ്ക്കാ​റി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​രാ​തി പ​റ​ഞ്ഞ​ത്. ന​രേ​ന്ദ്ര മോ​ദി ആ​പ്പി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഞാ​ൻ എ​ല്ലാ ദി​വ​സ​വും എ​ല്ലാ എം​പി​മാ​ർ​ക്കും സു​പ്ര​ഭാ​ത സ​ന്ദേ​ശം അ​യ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​ഞ്ചോ ആ​റോ എം​പി​മാ​രൊ​ഴി​കെ മ​റ്റാ​രും പ്ര​തി​ക​രി​ക്കാ​റി​ല്ല- ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​ത​തു ദി​വ​സ​ങ്ങ​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം അ​യ​യ്ക്കാ​റു​ണ്ടെ​ന്നും എം​പി​മാ​ർ​ക്ക് ഇ​ത് ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി മ​ഹേ​ഷ് ശ​ർ​മ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ ന്യാ​യീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments