Saturday, February 15, 2025
HomeKeralaടി പി സെന്‍കുമാറിനെതിരേ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി

ടി പി സെന്‍കുമാറിനെതിരേ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി

മുന്‍ പൊലിസ് മേധാവി ടി പി സെന്‍കുമാറിനെതിരേ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി. വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി നടപടി.ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. പരാതിക്കാരന്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.ചികിത്സയുടെ പേരില്‍ എട്ടുമാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു സെന്‍കുമാറിനെതിരായ ആരോപണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments