Wednesday, April 24, 2024
Homeപ്രാദേശികംനെടുങ്ങാടപ്പള്ളി മഠത്തിൽ പട്ടാപ്പകല്‍ മോഷണം

നെടുങ്ങാടപ്പള്ളി മഠത്തിൽ പട്ടാപ്പകല്‍ മോഷണം

കന്യാസ്ത്രീമഠത്തില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ 75,000 രൂപ നഷ്ടപ്പെട്ടു. നെടുങ്ങാടപ്പള്ളി മഠത്തിലാണ് മോഷണം നടന്നത്. ജില്ലാ അതിര്‍ത്തിയില്‍ സെന്റ് ഫിലോമിനാസ് സ്‌കൂളിനോട് ചേര്‍ന്നുള്ള ആരാധനാമഠത്തില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. രാവിലെ 10-നും 11.30-നും ഇടയിലാണ് മോഷണം നടന്നത്. മദര്‍ സുപ്പീരിയറിന്റെ മുറിയിലെ അലമാരകളിലും മേശയിലും സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. എന്നാല്‍ മോഷണം നടന്ന വിവരം വൈകുന്നേരം മാത്രമാണ് അധികൃതര്‍ അറിഞ്ഞത്.
പ്രധാന വാതിലിലൂടെയാണ് മോഷ്ട്ടാവ് അകത്ത് കടന്നതെന്നാണ് സൂചന. സംഭവത്തില്‍ സമീപവാസിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് മഠത്തില്‍ പരിശോധന നടത്തി. കീഴ്വായ്പൂര് എസ്.ഐ. ശ്യാം മുരളിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം. പത്തനംതിട്ടയില്‍നിന്നെത്തിയ വിരലടയാളവിദഗ്ദ്ധരും പോലീസ് നായയും തെളിവുകള്‍ ശേഖരിച്ചു. മഠത്തിനുള്ളില്‍നിന്ന് പുറത്തിറങ്ങി പോലീസ് നായ സ്‌കൂള്‍ ശൗചാലയത്തില്‍വരെയെത്തി നിന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments