ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കുന്ന ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനംവും ഓടിക്കാം

ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളുടെ പ​​​ണി​​​മു​​​ട​​​ക്ക് നാളെ

ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. പുതിയ ഉത്തരവ് പ്രകാരം ഇത്തരം ലൈസന്‍സുള്ളവര്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്സി ഓടിക്കാന്‍ സാധിക്കും. ജസ്റ്റിസ് കെ. സുരേന്ദ്രമോഹനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ 2017 ലെ വിധി അടിസ്ഥാനത്തിലാണ് ഉത്തരവ്. തിരൂരിലെ നൂറുമോനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.