ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയെന്നുമായിരുന്നു വി എസ് ഹര്‍ജ്ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ വി.എസിന്റെ ഹരജിക്കെതിരെ ഹൈക്കോടതി രംഗത്തെത്തുകയായിരുന്നു. അന്വേഷണം അവസാനിപ്പിച്ച, കാലപ്പഴക്കം ചെന്ന്കുഴിച്ചുമൂടേണ്ട ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലെന്നായിരുന്നു കോടതി പറഞ്ഞത്. അഡ്വ. വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതിന് സര്‍ക്കാര്‍ ആയിരുന്നു അപ്പീല്‍ നല്‍കേണ്ടിയിരുന്നതെന്നും വി.എസ് ഹര്‍ജ്ജിയില്‍ പറഞ്ഞിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി എസ്സിന് ഹൈക്കോടതിയുടെ വിമര്‍ശനം
RELATED ARTICLES