Friday, March 29, 2024
HomeNationalകോണ്‍ഗ്രസിന്റെ മെഗാ റാലി; രാഹുല്‍ ഗാന്ധിയെ രാമനാക്കി പോസ്റ്റര്‍

കോണ്‍ഗ്രസിന്റെ മെഗാ റാലി; രാഹുല്‍ ഗാന്ധിയെ രാമനാക്കി പോസ്റ്റര്‍

ബിഹാറില്‍ കോണ്‍ഗ്രസിന്റെ മെഗാ റാലിയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ രാമനാക്കി പോസ്റ്റര്‍. ഫെബ്രുവരി 3 ന് നടക്കുന്ന റാലിയോടനുബന്ധിച്ചിറക്കിയ പോസ്റ്ററിലാണ് രാഹുലിനെ രാമനാക്കി ചിത്രീകരിച്ചിരിക്കുന്നത്.സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍സിംഗും ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പോസ്റ്ററിലുണ്ട്. പാര്‍ലമെന്റിന്റെ പശ്ചാത്തലത്തില്‍ രാമന്റെ ചിത്രത്തിലെ തല മാത്രം മാറ്റിയാണ് രാഹുല്‍ഗാന്ധിയുടെ ഫോട്ടോ ചേര്‍ത്തു വച്ചത്.അവര്‍ രാമനാമം ജപിച്ചിരിക്കട്ടെ, നിങ്ങള്‍ സ്വയം രാമനാകും എന്നാണ് പോസ്റ്ററിലെ വാചകം.നേരത്തെ ഉത്തര്‍പ്രദേശിലും രാഹുല്‍ ഗാന്ധിയെ രാമനായി ചിത്രീകരിച്ച്‌ പോസ്റ്റര്‍ ഇറക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments