Wednesday, April 24, 2024
HomeKeralaവ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് ;രോഹൻ പ്രേമിനെതിരെ കേസ്

വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് ;രോഹൻ പ്രേമിനെതിരെ കേസ്

ജോലിക്കു കയറാൻ വ്യാജ രേഖയുണ്ടാക്കി മുൻ കേരള രജ്ഞി ക്യാപ്റ്റൻ രോഹൻ പ്രേമിനെതിരെ പൊലീസ് കേസെടുത്തു. എജീസ് ഓഫീസിൽ ഓഡിറ്ററായിരുന്ന രോഹൻ പ്രേമിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഝാൻസിയിലെ ബുന്തേൽഗണ്ട് സർവ്വകലാശാലയുടെ പേരിലുള്ള ബികോം.സർട്ടിഫിക്കറ്റാണ് ജോലിക്കായി രോഹൻ പ്രേം ഹാജരാക്കിയത്. 2015ൽ ഓഡിറ്ററായി മുൻ രജ്ഞി ക്യാപ്റ്റൻ ഏജീസ് ഓഫീസിൽ ജോലിക്കുകയറി. സർട്ടിഫിക്കേറ്റിന്‍റെ ആധികാരികതയെ കുറിച്ച് ഏജീസ് ഓഫീസ് സർവ്വകലാശാലക്ക് കത്തയച്ചു. രോഹൻ പ്രേം വിദ്യാർത്ഥിയായിരുന്നില്ലെന്നും ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നുമായിരുന്നു സ‍ർവ്വകലാശാലയുടെ മറുപടി. ഇതേ തുടർന്ന് അക്കൗണ്ട് ജനറൽ രോഹൻ പ്രേമിനോട് വിശദീകരണം ചോദിച്ചു. മറുപടിക്ക് രോഹൻ പ്രേം കൂടുതൽ സമയം ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. തുടർന്നാണ് കേന്ദ്രസർക്കാർ പുറത്താക്കിയത്. ഏജീസ് ഓഫീസിന്‍റെ പരാതിയിൽ റോഹനെതിരെ വ്യാജ രേഖചമക്കൽ, വഞ്ചന എന്നിവയ്ക്ക് കൻറോമെന്‍റ് പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments