ഓച്ചിറ കേസ് ; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിയെന്ന് റിപ്പോർട്ട്

ഓച്ചിറ കേസ്സിലെ കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുംബൈയില്‍ വെച്ചാണ്. കരുനാഗപ്പിള്ളി താലൂക്ക് ആസ്പത്രിയിലാണ് വൈദ്യപരിശോധന നടന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി ഇപ്പോള്‍. അതേസമയം, മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്. നേരത്തെ ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിരുന്നു. രാജസ്ഥാന്‍കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബം വ്യാജ രേഖകളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാന്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് കുടുംബം ഒളിപ്പിച്ചുവച്ചെന്നാണ് ആരോപണം. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം.