നിര്‍മിത ബുദ്ധി ശാസ്ത്രീയമായി ഇനി മരണം പോലും പ്രവചിക്കും !!!

artificial intelligence

നിര്‍മിത ബുദ്ധി അഥവാ അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ നിയന്ത്രിക്കുവാൻ പോകുന്ന ഒരു കാലം കടന്നു വരാൻ പോകുന്നു. ഇപ്പോഴിതാ ശാസ്ത്രീയമായി മരണം പ്രവചിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റജിനസ് അതിഷ്ടിതമായ പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നു. ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷകരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റജിനസ് അതിഷ്ടിതമായ പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ‘റാന്‍ഡം ഫോറസ്റ്റ്’, ‘ഡീപ് ലേണിങ്’ എന്നീ മെഷീന്‍ ലേര്‍ണിംഗ് സംവിധാനമാണ് ഗവേഷകര്‍ ഒരുക്കിയിരിക്കുന്നത്. അസുഖ ബാധിതരായ മധ്യവയസ്കരുടെ ആരോഗ്യവും ജീവിതശൈലിയും ആഹാരവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിച്ച്‌ മരണം പ്രവചിക്കാന്‍ ശേഷിയുള്ളതാണ് പുതിയ സംവിധാനം എന്ന് ഗവേഷകര്‍ അവകാസപ്പെടുന്നു. 40നും 69നും ഇടയില്‍ പ്രായമുള്ള അഞ്ച് ലക്ഷം ആളുകളില്‍ പുതിയ സംവിധനം ഗവേഷകര്‍ പരീക്ഷിച്ചിട്ടുണ്ട്. വ്യക്തികളുടെ ഡീമോഗ്രഫിക് വിവരങ്ങളില്‍ തുടങ്ങി, ബയോമെട്രിക് വിവരങ്ങളും, ജീവിതരീതിയും, ചികിത്സാ വിവരങ്ങളും, ആഹാര രീതിയും ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് സംവിധാനം മരണം പ്രവജിക്കുക. ചികിത്സാ രംഹത്ത് രോഗങ്ങളെ കൃത്യമായി തടഞ്ഞ് നിര്‍ത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.