Friday, December 13, 2024
HomeKeralaബിജെപി- ആര്‍എസ്എസ് സംഘം കേരളത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപി- ആര്‍എസ്എസ് സംഘം കേരളത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപി- ആര്‍എസ്എസ് സംഘം കേരളത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ആലപ്പുഴ വലിയകുളത്തെ മുഹസി(19)ന്റെയും പട്ടണക്കാട് പഞ്ചായത്ത് നികര്‍ത്തില്‍ അനന്തു(18)വിന്റെയും കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹരിപ്പാട്ടെ ജിഷ്ണുവിന്റെയും വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

പതിനൊന്നുമാസത്തിനകം 10 സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ഉത്സവപ്പറമ്പുകളാണ് ആര്‍എസ്എസുകാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വലിയകുളം തൈപ്പറമ്പില്‍ നൌഷാദ്- നദീറ ദമ്പതികളുടെ മകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ മുഹസി(19)നെ കൊലപ്പെടുത്തിയത് ആലിശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍- നിര്‍മല ദമ്പതികളുടെ മകന്‍ അനന്തുവിന്റെ ജീവനെടുത്തത് ചേര്‍ത്തല നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയപ്പോഴും. ആര്‍എസ്എസ് ശാഖയില്‍നിന്നും വിട്ടുപോയതാണ് അനന്തുവിനെ കൊലപ്പെടുത്തിയതിനു കാരണം.

മുഹസിന്റെ കൊലപാതകക്കേസില്‍ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കോടിയേരി മുഹസിന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി. പഴുതില്ലാത്ത അന്വേഷണത്തിനാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കരുവാറ്റ വടക്ക് വില്ലേജ് ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി ജിഷ്ണുവിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണ്. ഇതും ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍. നാട്ടില്‍ അക്രമവും കൊലപാതകവും നടത്തി അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകങ്ങളെന്ന് കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാനും കോടിയേരിക്കൊപ്പമുണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments