Thursday, March 28, 2024
HomeKeralaഎംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്ന് ഗതാഗത മന്ത്രി

എംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്ന് ഗതാഗത മന്ത്രി

എംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലാകും. ഉത്തരവനുസരിച്ച്‌ നാളെയാണ് 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടേണ്ടത്. മെയ് ഒന്ന് മുതല്‍ 600 സര്‍വീസുകള്‍ വരെ ദിവസേന മുടങ്ങിയേക്കും.അതേസമയം, എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. താത്കാലിക നിയമനം നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി കെഎസ്‌ആര്‍ടിസി അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ 1500ഓളം എംപാനല്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാവും. ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ സര്‍വീസുകള്‍ നടത്താനും ബുദ്ധിമുട്ടുണ്ടാകും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3800ഓളം എംപാനല്‍ കണ്ടക്റ്റര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments