കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുന്ന സാധാരണക്കാര്‍ക്ക് അടിയന്തര വായ്പാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ റാന്നി മണ്ഡലതല ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഗ്രൂപ്പിന് സെന്‍ട്രല്‍ ബാങ്ക് റാന്നി ബ്രാഞ്ചില്‍ നിന്നും ചെക്ക് നല്‍കിയാണ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചത്. 5000 രൂപ മുതല്‍ 20000 രൂപ വരെയാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പയായി ലഭിക്കുക. റാന്നി സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗീത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി സുനിത ആര്‍ പണിക്കര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സിജി, വാര്‍ഡ് മെമ്പര്‍ കെഎന്‍ സോമന്‍, സി ഡി എസ് അക്കൗണ്ടന്റ് ആഷിക് എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ സഹായഹസ്തം വായ്പ പദ്ധതിക്ക് റാന്നിയില്‍ തുടക്കമായി
RELATED ARTICLES