Sunday, October 6, 2024
Homeപ്രാദേശികംജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി കോവിഡ് 19 ന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കായിക താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാനം നടത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 25 കായികതാരങ്ങളാണ് ഇതിന്റെ ഭാഗമായത്. രക്തദാന സമ്മതപത്രം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യുവിനു കൈമാറി. ബാസ്‌ക്കറ്റ്ബോള്‍ കോച്ച് രാജു എബ്രഹാം, യോഗ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജേഷ് വി.കൈമള്‍, റോളര്‍ സ്‌കേറ്റിംഗ് ചാംപ്യന്‍ അഭിജിത്ത് അമല്‍രാജ്, ബാസ്‌ക്കറ്റ്ബോള്‍ ചാംപ്യന്‍ റെനി ജോര്‍ജ്, ഹോക്കി ചാംപ്യന്‍ അമൃതരാജ്, സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ കെ.ടി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments