പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ്30 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

sukoi plane

പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ്30 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ മേഖലയില്‍ നിന്നാണ് ബ്ലാക് ബോക്‌സും കണ്ടെത്തിയത്. അതേസമയം, മലയാളി അടക്കമുള്ള രണ്ട് പൈലറ്റുമാരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച ചൈനീസ് അതിര്‍ത്തിയിലെ തേസ്പൂരില്‍ വച്ചാണ് വിമാനം കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ ചില അവശിഷ്ടങ്ങള്‍ അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്‌വരയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അച്ചുദേവാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ദിവേശ് പങ്കജായിരുന്നു സഹപൈലറ്റ്. പോര്‍വിമാനമായതിനാല്‍ തകരാറുണ്ടാല്‍ രക്ഷപ്പെടാനുള്ള സൗകര്യങ്ങളുണ്ട്. ഇരുവരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാണ് പ്രതീക്ഷ.