ജീവനക്കാരുടെ സമരം; ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും

ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബുധനാഴ്ച‍യും വ്യാഴാഴ്ചയും ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച രാവിലെ ആറു മുതല്‍ ജൂണ്‍ ഒന്നിനു രാവിലെ ആറു വരെയാണു സമരം.സംസ്ഥാനത്തു സഹകരണബാങ്കുകള്‍ ഒഴികെയുള്ള എല്ലാ ബാങ്കുകളുടേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും. പൊതുമേഖലാ, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിംഗ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. മാസത്തിന്‍റെ അവസാന ദിവസങ്ങളായതിനാല്‍ വിവിധ സ്ഥാപനങ്ങളുടെ ശമ്പള വിതരണത്തേയും എടിഎമ്മുകളുടെ പ്രവര്‍ത്തനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.