Friday, April 19, 2024
HomeNational'രംഗീല രാജ'; വിവാദ വ്യവസായി വിജയ്​ മല്യയെ കുറിച്ച്‌​ സിനിമ

‘രംഗീല രാജ’; വിവാദ വ്യവസായി വിജയ്​ മല്യയെ കുറിച്ച്‌​ സിനിമ

വിവാദ വ്യവസായി വിജയ്​ മല്യയെ കുറിച്ച്‌​ സിനിമയെടുക്കുമെന്ന്​ മുന്‍ സെന്‍സര്‍ ബോര്‍ഡ്​ തലവന്‍​ പഹ്​ലജ്​ നിഹ്​ലാനി. ‘രംഗീല രാജ’ എന്ന്​ പേര്​ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഗോവിന്ദയാണ്​ നായകനാകുക​. നീണ്ട 35 വര്‍ഷത്തിന്​ ശേഷം നിഹ്​ലാനിയും ഗോവിന്ദയും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്​. ഒരുകാലത്ത്​ ബോളിവുഡില്‍ മികച്ച ഹാസ്യ നായകനെന്ന്​ പേരെടുത്ത ഗോവിന്ദ ഇൗ​യിടെയായി സിനിമയില്‍ സജീവമായിരുന്നില്ല. ‘ഗോവിന്ദയുടെ മല്യയായുള്ള പുതിയ അവതാരത്തെ കണ്ടാല്‍ പ്രേക്ഷകര്‍ ഞെട്ടുമെന്ന്’​ നിഹ്​ലാനി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. വരുന്ന ആഗസ്റ്റ്​​ മാസം ചിത്രത്തി​​െന്‍റ ഷൂട്ടിങ്​ തുടങ്ങു​െമന്നും നിഹ്​ലാനി കൂട്ടിച്ചേര്‍ത്തു.കോടികള്‍ വായ്​പയെടുത്ത്​ തിരിച്ചടക്കാതെ ​ഇംഗ്ലണ്ടിലേക്ക്​ കടന്ന മദ്യ രാജാവായ മല്യയുടെ ഇന്ത്യയി​ലുള്ള സ്വത്തെല്ലാം അധികാരികള്‍ ക​ണ്ടുകെട്ടിയിരിക്കുകയാണ്​. 9,000 കോടിയോളം വായ്​പയെടുത്താണ്​​ കിങ്​ ഫിഷര്‍ തലവന്‍ രാജ്യം ​വിട്ടത്​. സെന്‍സര്‍ ബോര്‍ഡി​​െന്‍റ തലപ്പത്തുണ്ടായിരുന്ന നിഹ്​ലാനിയുടെ പലതീരുമാനങ്ങളും സിനിമാ ആസ്വാദകരെ ചൊടിപ്പിച്ചിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം​ സ്ഥാനം രാജിവെച്ചത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments