കുമളിയിൽ വെയിറ്റിങ് ഷെഡ്ഡിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറി

waiting shed

കുമളിയിൽ വെയിറ്റിങ് ഷെഡ്ഡിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കുമളി66-ാം മൈലിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ​ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ വേണ്ടി വെയിറ്റിങ് ഷെഡ്ഡിലേക്ക് കയറി നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. നിസാരമായി പരിക്കേറ്റവരെ കുമളിയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.