ജാഗ്രതാ നിര്‍ദേശം

മണിയാര്‍ ബാരേജിലെ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിന് അഞ്ചു ഷട്ടറുകളും പരമാവധി 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി അധിക ജലം കക്കാട്ടാറിലേക്ക് തുറന്ന് വിടേണ്ട സാഹചര്യമുണ്ട്. കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും (മഞ്ഞ അലര്‍ട്ട്) നിലവിലുണ്ട്. കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും, മണിയാര്‍ ബാരേജിന്റെ മുകള്‍ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍ ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം കൂട്ടിയിരിക്കുന്നതിനാലും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്.   ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം കക്കാട്ടാറില്‍ 30 സെന്റീ മീറ്റര്‍ മുതല്‍ 100 സെന്റീ മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കക്കാട്ടാറിന്റെയും  പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.