Wednesday, September 11, 2024
HomeInternationalഅന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ എറിഞ്ഞു; വിമാനം 5 മണിക്കൂര്‍ വൈകി

അന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ എറിഞ്ഞു; വിമാനം 5 മണിക്കൂര്‍ വൈകി

അന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് നാണയങ്ങള്‍ എറിഞ്ഞതിനെതുടര്‍ന്ന് ചൈനീസ് വിമാനം അഞ്ചുമണിക്കൂര്‍ വൈകി. സുരക്ഷിത യാത്രയ്ക്കുവേണ്ടിയാണ് നാണയം എറിഞ്ഞതെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ യാത്രക്കാരി പറഞ്ഞു. എണ്‍പതുകാരിയായ ഇവരുടെകൂടെ ഭര്‍ത്താവ്, മകള്‍, മരുമകന്‍ എന്നിവരും ഉണ്ടായിരുന്നു.

ഒമ്പതു നാണയമാണ്എന്‍ജിനിലേക്ക് എറിഞ്ഞത്. ഇതില്‍ ഒരു നാണയം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. വിശ്വാസപ്രകാരം അത് മതിയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. എന്‍ജിന്‍ സൂക്ഷ്മമായി പരിശോധിച്ചെന്നും കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തിയെന്നും അധികൃതര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments