Tuesday, April 16, 2024
HomeKerala"കെഎസ്‌ആര്‍ടിസി ക​ഞ്ഞി​കു​ടി​ക്കാ​ന്‍ വ​ക​യി​ല്ലാ​ത്ത സ്ഥാ​പ​നം" ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

“കെഎസ്‌ആര്‍ടിസി ക​ഞ്ഞി​കു​ടി​ക്കാ​ന്‍ വ​ക​യി​ല്ലാ​ത്ത സ്ഥാ​പ​നം” ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

കെഎസ്‌ആര്‍ടിസി ക​ഞ്ഞി​കു​ടി​ക്കാ​ന്‍ വ​ക​യി​ല്ലാ​ത്ത സ്ഥാ​പ​ന​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. കെഎസ്‌ആര്‍ടിസി​യി​ലെ നി​യ​മ​ന നി​രോ​ധ​ന​ത്തി​ല്‍​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന് മന്ത്രി അറിയിച്ചു. ക​ണ്ട​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ അ​ഡ്വൈ​സ് മെ​മ്മോ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍ ഈ പ്രശ്നത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയി​ലെ നി​യ​മ​ന നി​രോ​ധ​നം സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ശ​രി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം നേ​ടി​യ 4051 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പെ​രു​വ​ഴി​യി​ലാ​യി. കോ​ര്‍​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ള്‍ കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് നി​യ​മ​ന നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം. സാമ്പത്തിക പ്ര​തി​സ​ന്ധി​യാ​ണ് പ്ര​ധാ​ന​മാ​യും നി​യ​മ​ന​ത്തി​നു ത​ട​സ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പോ​ലും മു​ട​ങ്ങു​ന്ന സ്ഥിതിയായതിനാൽ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും നി​യ​മ​ന​ത്തി​നു യാതൊരു സാ​ധ്യ​ത​യുമില്ലെന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ചൂണ്ടിക്കാട്ടി . ചെ​ല​വും വ​ര​വും ത​മ്മി​ല്‍ 183 കോ​ടി രൂ​പ​യു​ടെ അന്തരമാണ് നിലവിലുള്ളത് . ബ​സ് ഒ​ന്നി​ന് 8.7 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യാ​യ 5.5 ആ​യി കു​റ​യ്ക്കാ​നാ​ണ് സു​ശീ​ല്‍​ഖ​ന്ന​യു​ടെ പ്രാ​ഥ​മി​ക ശി​പാ​ര്‍​ശ​യി​ലു​ള്ള​ത്. നി​യ​മ​നങ്ങളെക്കുറിച്ചുള്ള സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments