ടാങ്കര്‍ പൊട്ടിത്തെറിച്ചു; ദുരന്തത്തിൽ 9 പേര്‍ മരിച്ചു

car fire

നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ദുരന്തത്തിൽ 9 പേര്‍ വെന്തു മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലഗോസിലാണ് ഞെട്ടിപ്പിക്കുന്നതായ സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ അഞ്ച് ബസ്സുകളുള്‍പ്പെടെ സമീപത്തുണ്ടായിരുന്ന അൻപതിലധികം വാഹനങ്ങളെ അഗ്നിക്കിരയാക്കി. ലാഗോസ്-ഇബദാന്‍ എക്‌സ്പ്രസ്‌വേയില്‍ തിരക്കേറിയ പാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ഒരുവശത്തേക്ക് മറിയുകയും പെട്രോള്‍ സമീപത്തേക്ക് പടരുകയുമായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്.