ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ചു

kuttanad flood

പ്രളയദുരന്തത്തില്‍ പെട്ട കേരളീയരെ സഹായിക്കാന്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നാലു പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ ലഘൂകരിച്ചു. യുണെറ്റഡ് ഇന്ത്യ, നാഷണല്‍ , ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഒാറിയന്റല്‍ എന്നിവയാണ് നടപടി ലഘൂകരിച്ചത്. ക്ലെയിമുകള്‍ പരിഗണിക്കാനായി പോളിസി ഉടമകള്‍ക്കുണ്ടായിട്ടുള്ള നഷ്ടം ഫോണ്‍ വഴിയും , ഇമെയില്‍ വഴിയും,ഓഫീസുകളില്‍ നേരിട്ടും ഏജന്റുമാര്‍ വഴിയും യുണൈ​റ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനി ശേഖരിച്ചു തുടങ്ങി. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ക്ലെയിം കിട്ടാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ച്‌ പോളിസി ഉടമകള്‍ക്ക് ഫോണില്‍ സന്ദേശം അയച്ചിട്ടുണ്ട്. പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സ്റ്രാര്‍ട്ട് ആക്കരുതെന്ന് കമ്ബനി നിര്‍ദ്ദേശിച്ചു. ക്ലെയിമുകള്‍ വിലയിരുത്താന്‍ കേരളത്തിന് പുറത്തുള്ള സര്‍വേയര്‍മാരെ യും നിയോഗിച്ചു. 2015 ല്‍ ചെന്നൈയില്‍ ഇതേപോലെ ക്ലെയിമുകള്‍ ഉണ്ടായപ്പോള്‍ അത് കൈകാര്യം ചെയ്ത പ്രഗത്ഭരായ ടീമും കേരളത്തെ സഹായിക്കും.

നടപടികള്‍
 ക്ലെയിം ഫോമുകള്‍ ലഘൂകരിച്ചു.
 ക്ലെയിമുകള്‍ അറിയിക്കുന്നതിന് സമയ പരിധി വ്യക്തികള്‍ക്ക് സെപ്​റ്റംബര്‍ 30 വരെയും മ​റ്റുള്ളവര്‍ക്ക് സെപ്​റ്റംബര്‍15 വരെയും നീട്ടി കൊടുത്തു
 പശു ആട് മുതലായവായുടെ ക്ലെയിമുകള്‍ക്കു ടാഗ് വേണമെന്ന നിബന്ധന ഒഴിവാക്കി.
 ഇന്‍ഷുറന്‍സ് എടുത്തതിനു ശേഷം 15 ദിവസത്തിന് ശേഷം വരുന്ന നഷ്ടം മാത്രമേ പരിഗണിക്കൂ എന്ന വ്യവസ്ഥ ഒഴിവാക്കി.
 വ്യക്തിഗത ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ പോസ്​റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് , പൊലീസ് റിപ്പോര്‍ട്ട് വേണമെന്നുള്ള നിബന്ധന ഒഴിവാക്കി.
 ഇരു ചക്ര വാഹനങ്ങളുടെ ചെറിയ കേടുപാടുകള്‍ക്ക് (ബാ​റ്ററി മാ​റ്റല്‍ , ഓയില്‍/സ്പാര്‍ക്ക് പ്ലഗ് മാ​റ്റല്‍, ബ്രേക്കും ക്ലച്ചും നന്നാക്കല്‍ ) 3500 രൂപ വരെ ഉടനടി ലഭിക്കും.
 വീടുകള്‍ക്കും കടകള്‍ക്കും ഉള്ള ക്ലെയിമുകള്‍ പെട്ടെന്ന് നടപ്പിലാക്കും.
 വെള്ളം ഒഴുക്കി കളയല്‍ ,ചെളി നീക്കല്‍ തുടങ്ങിയവയ്ക്കുള്ള ചെലവിന്റെ തുക ഒരു നിശ്ചിത പരിധി വരെ നല്‍കും.
 കടയുടമകള്‍ക്കു അഞ്ചു ലക്ഷം വരെയും വീട്ടുടമകള്‍ ഒരു ലക്ഷം വരെയും ഉള്ള നഷ്ടപരിഹാരം ലളിതമായ രീതിയില്‍ തീര്‍പ്പാക്കും.
 വലിയ ക്ലെയിമുകള്‍ക്കു ഇടക്കാല പരിഹാരം നല്‍കിയേക്കും.

പ്രളയക്കെടുതിയില്‍ പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി യുണൈ​റ്റഡ് ഇന്ത്യ മാനേജ്‌മെന്റ് ഒരു കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി ഒരു കോടി രൂപയും ചേര്‍ത്ത് രണ്ടു കോടി രൂപ സി.എം.ഡി വിജയ് ശ്രീനിവാസ് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.