Friday, April 19, 2024
HomeNationalറോഹിംഗ്യകള്‍ക്കു ഭീകരരുമായി ബന്ധം : യോഗി ആദിത്യനാഥ്

റോഹിംഗ്യകള്‍ക്കു ഭീകരരുമായി ബന്ധം : യോഗി ആദിത്യനാഥ്

റോഹിംഗ്യകള്‍ക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാന്‍മാറില്‍ നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു.
ചില ആളുകള്‍ റോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ റോഹിംഗ്യന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മാറില്‍ നിരപരാധികളായ നിരവധി ഹിന്ദുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നുണ്ട്. രോഹിംഗ്യകള്‍ക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments