സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

heavy rainfall

സംസ്ഥാനത്ത് നാളെയും മറ്റന്നാളും വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വൈകിട്ടുവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു